സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഒരു പവന് ഒറ്റയടിക്ക് 1,160 രൂപ വർധിച്ചു
സംസ്ഥാനത്ത് ഇന്ന് രാവിലത്തെ വ്യാപാരത്തിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക മാറ്റങ്ങളും ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നത്തെ പുതുക്കിയ നിരക്ക് പ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിന് 145 രൂപ വർദ്ധിച്ച് 14,155 രൂപയായി. ഇതോടെ വിവാഹ ആവശ്യങ്ങൾക്കായി മലയാളികൾ പ്രധാനമായി ആശ്രയിക്കുന്ന ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,160 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,240 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണ്ണവിലയിലുണ്ടായ ഈ പെട്ടെന്നുള്ള കുതിച്ചുചാട്ടം സാധാരണക്കാരായ ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
