Latestകേരളം

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയില്‍ വ‍‍‌ർധനവ്

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയില്‍ വ‍‍‌ർധനവ്. രാവിലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 235 രൂപ വ‍ർധിച്ച്‌ ഗ്രാമിന് 13,100 രൂപയായി.ഒരു പവൻ 22 കാരറ്റ് സ്വ‍‌ർണത്തിന് 1880 രൂപയാണ് മണിക്കൂറുകള്‍ക്കകം വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ, പവന് 1,04, 800 രൂപയിലെത്തി ഇപ്പോഴത്തെ സ്വ‍‍ർണ വില. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇന്നലെ മാത്രം 4 തവണയാണ് സ്വർണ വിലയില്‍ മാറ്റം വന്നത്