എന്താ പൊന്നെ ഇങ്ങനെ..;സ്വര്‍ണം വീണ്ടും കുതിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയും വര്‍ധിച്ചു.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി. ഗ്രാമിന് 13,875 രൂപ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.
