സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ വർധനവിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവുണ്ടായിരിക്കുന്നത്. ഇന്ന് രാവിലത്തെ ഇടിവോടെ സംസ്ഥാനത്തെ സ്വർണവില പവന് 1,03,240 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയിലെത്തി. ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 920 രൂപ കുറഞ്ഞ് 1,03,240 രൂപയിലേക്ക് എത്തിയത്.
കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 1,02,760 രൂപയായിരുന്നു. എന്നാല്‍ വൈകീട്ടോടെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയർന്നു. പവന് 1400 രൂപയായിരുന്നു വൈകീട്ട് കൂടിയത്. അതേസമയം, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണം ആഭരണമായി വാങ്ങാൻ ഇന്ന് മൊത്തം 1,11,654 രൂപയോളം ചിലവ് വരും. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 126 രൂപ കുറഞ്ഞ് 14,078 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 94 രൂപ കുറഞ്ഞ് 10,559 രൂപയുമാണ് ഇന്നത്തെ നിരക്ക്.
