Latestകേരളം

ഗുരുവായൂര്‍ ഏകാദശി പൂജ ഭരണപരമായ സൗകര്യം വെച്ച്‌ തന്ത്രിക്ക് ഒറ്റയടിക്ക് മാറ്റാൻ കഴിയില്ല: സുപ്രീം കോടതി; ദേവസ്വം ബോര്‍ഡിന് തിരിച്ചടി

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശി പൂജയുമായി ബന്ധപ്പെട്ട ഹർജിയില്‍ ഗുരുവായൂർ ദേവസ്വത്തിന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ തിരിച്ചടി.വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങള്‍ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നല്‍, തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അതിന് ദേവപ്രശ്നം നടത്തണമെന്നും ഹർജിക്കാർ കോടതിയില്‍ പറഞ്ഞു. ഹർജിക്കാർക്കാരുടെ വാദം പരിഗണിച്ചാണ് കോടതി വിധി.