പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചു
നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചു.പാലക്കയം ഉന്നതിയിലെ അജിത്- സൗമ്യ ദമ്ബതികളുടെ മകള്‍ സനോമിയയാണ് മരിച്ചത്. പനിയെ തുടർന്ന് നിലമ്ബൂർ ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണാൻ കാത്തുനില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് അജിത്തും അമ്മയും സൗമ്യയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വാഹനം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിലെത്താൻ വൈകിയിരുന്നു. പത്തുമണിയോടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അസ്വഭാവികത തോന്നിയ കുടുംബാംഗങ്ങള്‍ കുട്ടിയെ ഉടൻ കാഷ്യാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണവിവരം സ്ഥിരീകരിച്ചത്.
