Latestകണ്ണൂര്‍

ഹജ്ജ് പഠനക്യാമ്പ് നാലിന്

കണ്ണൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏരിയ ഹജ്ജ് പഠന ക്യാമ്പ് നാലിന് നടക്കും.

രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ യോഗശാല റോഡിലെ ജവാഹർ ഓഡിറ്റോറിയത്തിലാണ് പഠന ക്യാമ്പ്. വിശുദ്ധ ഹജ്ജ് കർമങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുകയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങൾ.

പ്രമുഖ പണ്ഡിതൻ സി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നൽകും. ഹെൽത്ത് ഇൻസ്പെക്ടർ സി പി സലീം ഹാജി ക്ലാസെടുക്കും. ഫോൺ: 9497306365, 9446770949