Latestകേരളം

ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ

മട്ടന്നൂർ: കണ്ണൂർ വിമാന താവളം വഴി ഹജ്ജിന് പോയ തീർഥാടകരുടെ മടക്കയാത്ര ഞായറാഴ്ച തുടങ്ങും.ജൂലൈ ഒന്ന് വരെ 13 സർവിസുകളാണ് ഫ്ലൈ അദിൽ എയർലൈൻസ് മദീനയിൽ നിന്ന് കണ്ണൂരിലേക്ക് നടത്തുക.

ആദ്യവിമാനം ഞായർ രാത്രി 11.35ന് കണ്ണൂരിലെത്തും. ഹാജിമാരുടെ ആദ്യ സംഘത്തിന് വിമാന താവളത്തിൽ വരവേൽപ്പ് നൽകും.ജൂലൈ ഒന്നിന് പുലർച്ചെ നാലിനാണ് അവസാന സർവീസ്. ആകെ 4519 പേരാണ് ഇത്തവണ കണ്ണൂർ വഴി ഹജ്ജിന് പോയത്. ഓരോ വിമാനത്തിലും 350 വരെ യാത്രക്കാരുണ്ടാകും.28ന് മൂന്ന് സർവീസുകളും 30നും ജൂലൈ ഒന്നിനും രണ്ട് വീതം സർവീസുകളും ഉണ്ടാകും.