ഹയർ സെക്കൻഡറി തുല്യത പരീക്ഷ 10 മുതൽ
കണ്ണൂർ: സാക്ഷരത മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ വെള്ളി ആരംഭിക്കും.
അഞ്ച് ജനപ്രതിനിധികൾ ഉൾപ്പെടെ ജില്ലയിൽ എഴുതുന്ന 993 പേരിൽ 455 പേർ ഒന്നാം വർഷത്തെയും 538 പേർ രണ്ടാം വർഷത്തെയും പരീക്ഷയെഴുതും.
211 പുരുഷന്മാരും 782 സ്ത്രീകളും ഉള്ളതിൽ പട്ടിക ജാതിക്കാരായ 31 പേരും പട്ടിക വർഗക്കാരായ 28 പേരുമുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ എട്ട് അന്തേവാസികളും പരീക്ഷാർഥികളാണ്. ഭിന്നശേഷിക്കാരായ 14 പേരുണ്ട്.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാത്തിൽ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാടായി, മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരി, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൂത്തുപറമ്പ്, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ തലശേരി എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ.
