Latestകേരളം

ഇന്ത്യൻ ഓയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു.ദില്ലിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഇന്ത്യൻ ഓയില്‍ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം ഡീസലിൻ്റെയും വിലയാണ് വർധിപ്പിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കി. ഡീസല്‍ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയാക്കി.

വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയർത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി വില ഉയർന്നു. രണ്ട് മടങ്ങോളമാണ് വർധനവ്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.