ഇൻഡോര്‍ മലിനജല ദുരന്തത്തില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഇൻഡോറില്‍ കുടിവെള്ളത്തില്‍ മാലിന്യം കലർന്നുണ്ടായ രോഗബാധയെത്തുടർന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ഭഗീരത്പുരയിലെ സുനില്‍ സാഹു-കിഞ്ചല്‍ ദമ്ബതികളുടെ മകൻ അവ്യാനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെയാണ് ഈ കുടുംബത്തിന് നഷ്ടമായത്.കടയില്‍ നിന്നും വാങ്ങിയ പാക്കറ്റ് പാലില്‍ പൈപ്പ് വെള്ളം കലർത്തിയാണ് നല്‍കിയിരുന്നത്. പൈപ്പ് വെള്ളം ഫില്‍റ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗിച്ചിരുന്നതെന്ന് പിതാവ് സുനില്‍ സാഹു പറഞ്ഞു.രണ്ടു ദിവസം മുൻപ് പനിയും വയറിളക്കവും ബാധിച്ച കുഞ്ഞ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
