തെരുവുനായ്ക്കളുടെ ആക്രമണം; രാജസ്ഥാനില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ജയ്പൂർ: രാജസ്ഥാനിലെ ജാലവാറില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് വയസുകാരി മരിച്ചു. ബാരൻ സ്വദേശി രാജുലാലിന്റ മകള്‍ ഗൗരിയാണ് മരിച്ചത്.താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റിനുള്ളില്‍ പിതാവിനും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഗൗരി. ഏഴോ എട്ടോ നായ്ക്കള്‍ കുട്ടിയെ കടിച്ച് 50 മീറ്ററോളം ദൂരേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ഭാര്യയുടെ പ്രസവ സംബന്ധമായ ചികിത്സയ്ക്കായി ജലവാറില്‍ എത്തിയതായിരുന്നു രാജുലാലും കുടുംബവും. ഭാര്യ നിലവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഉറക്കത്തിനിടെ ഒരു നായ രാജുലാലിന്റെ വിരലില്‍ കടിച്ചപ്പോഴാണ് അദ്ദേഹം ഉണർന്നത്. ഗൗരിയെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട അദ്ദേഹം കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം വേണ്ടെന്ന് കുടുംബം അധികൃതരെ അറിയിച്ചു.
തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നഗരസഭ കൗണ്‍സിലിന് ജില്ലാ കളക്ടർ നിർദേശം നല്‍കി
