Latestകണ്ണൂര്‍

അഴീക്കൽ ഫിഷിങ് ഹാർബറിൽ ബോട്ടിൽ നിന്ന് കാൽതെന്നി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: അഴീക്കൽ ഫിഷിങ് ഹാർബറിൽ ബോട്ടിൽ നിന്ന് കാൽതെന്നി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് രാമേശ്വരം സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം.

ജോലി ചെയ്യുന്ന ബോട്ടിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ അബദ്ധത്തിൽ കാൽതെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തിയ ബോട്ട് വാർഫിനോട് ചേർന്നാണ് നിർത്തിയിട്ടിരുന്നത്.

അപകടം നടന്ന ഉടൻ അഗ്നിരക്ഷാസേന, മത്സ്യത്തൊഴിലാളികൾ, തീരദേശ പൊലീസ് എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി. അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പാണ്ഡ്യന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം തുടർനടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.