കണ്ണൂർ: 220 കെവി അരീക്കോട്- കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപ്പണി ഉള്ളതിനാൽ ഇന്ന് ബുധൻ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.