Latestകണ്ണൂര്‍

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ പുലി കുടുങ്ങി

മട്ടന്നൂർ : മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന കെണിയിൽ പുലി കുടുങ്ങി. കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കുടുങ്ങിയത്.

പുലി കെണിയിൽ കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പുലിയെ മയക്കുവെടിവെച്ച് കൂട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ സ്വീകരിച്ചുവരികയാണ്.