‘ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി’;ചെണ്ടുമല്ലി കൃഷി:അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യാൻ വനിത ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് കൺവീനർ/ സെക്രട്ടറിയുടെ ആധാർ കാർഡ്, നികുതി രസീത് എന്നിവയുടെ കോപ്പികൾ സഹിതം ജൂൺ 6-നകം കൃഷി ഭവനിൽ അപേക്ഷ നൽകണം. കുറഞ്ഞത് പത്ത് സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യണം.
