പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു
കണ്ണൂർ: പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമ പറഞ്ഞു.
പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു താല്‍ക്കാലിക ഓഫീസ് നിര്‍മാണം. ഇന്ന് രാവിലെ ആണ് ഓഫീസ് കെട്ടിയത്. ഉച്ചയോടെ ഓഫീസ് അഴിച്ചുമാറ്റുകയായിരുന്നു. സ്ഥലമുടമയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ വിഭാഗം ആരോപിച്ചു.
ഇന്ന് ഉച്ചയോടെയാണ് സ്ഥലം ഉടമ വിളിച്ചു ഭീഷണി നേരിടുന്നതായി പറഞ്ഞത്. ഓഫീസ് ഒന്ന് പൊളിച്ച് മാറ്റിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
