കാലവര്‍ഷം കനക്കുന്നു: കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്
കണ്ണൂർ: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ബാക്കിയുള്ള ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
