കണ്ണൂർ കക്കാട് പ്ലസ്ടു വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
കണ്ണൂർ : കണ്ണൂർ കക്കാട് പ്ലസ്ടു വിദ്യാർത്ഥി കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു.കാപ്പിച്ചേരി നന്ദനത്തില്‍ അദ്വൈത് (17) ആണ് മരിച്ചത്.കണ്ണൂർ ഗവ.ടൗണ്‍ ഹയർ സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാർത്ഥിയാണ്.
മുണ്ടയാട് എടച്ചൊവ്വയിലെ ഓത്തിയില്‍ കുളത്തില്‍ ഇന്നലെ (വെള്ളി) വൈകീട്ടോടെയാണ് സംഭവം. കുളത്തില്‍ കുളിക്കാനെത്തിയ മറ്റ് കുട്ടികളാണ് അദ്വൈതിനെ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
