Latestദേശീയം

കിണറ്റില്‍ വീണു, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി!

ഉടുപ്പി : ഉഡുപ്പിയിലെ ശ്രീനിവാസ ആചാര്യയ്ക്ക് ഇത് രണ്ടാം ജന്മം . മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന 62 കാരന് ന് തുണ ആയത്ഗ്യാസ് സിലിണ്ടര്‍ ഒടിപി .ഒറ്റക്കാണ് ശ്രീനിവാസ് താമസിച്ചിരുന്നത്. തന്റെ വീട്ടിലെ കിണര് വൃത്തിയാക്കുന്നതിനിടെ അപകടത്തില് പെടുകയായിരുന്നു. കുറച്ച്‌ ദിവസങ്ങള്ക്ക് മുമ്പ്, വീടിനടുത്തുള്ള കിണറില് മാലിന്യം നിറയുകയും വെള്ളം പൈപ്പിലൂടെ കയറുന്നത് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കിണര് വൃത്തിയാക്കാന് തീരുമാനിച്ചത് കിണറ്റിലിറങ്ങാന് ഉപയോഗിച്ച കയറും പൈപ്പും പെട്ടെന്ന് പൊട്ടിപ്പോയി. ഇതോടെ അദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. വീടിന് ചുറ്റും മറ്റ് വീടുകള് ഇല്ലാത്തതിനാലും ഒറ്റപ്പെട്ട സ്ഥലമായതിനാലും അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല.

20അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിലേക്കായിരുന്നു വീഴ്ച. എന്നാല് ഭാഗ്യത്തിന് കിണറ്റിലെ പൈപ്പില് പിടിച്ചുനില്ക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് രാത്രിയും മൂന്ന് പകലുമാണ് അദ്ദേഹം ആ പൈപ്പില് തൂങ്ങിക്കിടന്നത്. ഭക്ഷണവും ക്ഷീണവും കാരണം തളര്ന്നുപോയെങ്കിലും ആരെങ്കിലും തന്നെ രക്ഷിക്കാന് വരുമെന്ന പ്രതീക്ഷയില് ശ്രീനിവാസ ആചാര്യ പൈപ്പില് തൂങ്ങിക്കിടക്കുകയായിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി അത് സംഭവിച്ചു. ഗ്യാസ് സിലിണ്ടര് ‘ഒടിപി’ രക്ഷകനായെത്തി. ഗ്യാസ് സിലിണ്ടര് ഡെലിവറി ഏജന്റായ ഗണേഷ് ശ്രീനിവാസിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. സിലിണ്ടര് ഡെലിവറി പൂര്ത്തിയാക്കാന് ആചാര്യയുടെ ഫോണിലേക്ക് വന്ന ‘ഒടിപി’ ആവശ്യമുണ്ടായിരുന്നു. ഇതിനായി ആചാര്യയെ ഫോണില് വിളിച്ചെങ്കിലും കിട്ടിയില്ല. വീട് പൂട്ടിയ നിലയിലായിരുന്നു.സാധാരണ ഗതിയില് സിലിണ്ടര് തിരികെ കൊണ്ടുപോകാറുള്ള ഏജന്റ് ഇത്തവണ എന്തോ പന്തികേട് തോന്നി അയല്ക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില് അവശനായി കിടക്കുന്ന ആചാര്യയെ കണ്ടെത്തിയത്.

ഉടന് തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവര് സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന ആചാര്യയെ ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ലഭിച്ച ചികിത്സ നല്കാന് കഴിഞ്ഞതിനാല് അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.