Latestദേശീയം

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി. 41 പേരുടെയും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകും. മുഖ്യമന്ത്രി ജോസഫ് വിജയ്നേരിട്ട് നിയമന ഉത്തരവുകൾ കൈമാറും. ഈ മാസം 10 ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കും.ദുരന്തത്തിൽ മരണപ്പെട്ട 41 പേരുടെ കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് വീതം സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 10-ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുമ്പോൾ ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും.

2025 സെപ്റ്റംബർ 27-നാണ് തമിഴക വെട്രി കഴകം (ടി.വി.കെ) കരൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ കടുത്ത തിക്കിലും തിരക്കിലും പെട്ടാണ് 41 പേർക്ക് ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ അനിയന്ത്രിതമായ ജനത്തിരക്കിൽ പെട്ടാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്.