Latestകേരളം

കീം പരീക്ഷാഫലം ഇന്ന്

സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും.

എറണാകുളം കളമശേരി പത്തടിപാലത്തെ ഗവ. റസ്റ്റ് ഹൗസിൽ പകൽ ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫലം പ്രഖ്യാപിക്കും.

cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. തിങ്കളാഴ്ച നടത്താനിരുന്ന ഫലപ്രഖ്യാപനം സി ബി എസ് ഇ പുനർമൂല്യ നിർണയ ഫലം വൈകിയതിനെ തുടർന്നാണ് മാറ്റിയത്.