മഴ കനിഞ്ഞു; വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ ആശ്വാസം.കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിലയിലായിരുന്ന പ്രതിദിന ഉപയോഗം 100.98 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരമാവധി വൈദ്യുതി ആവശ്യകത 5332 മെഗാ വാട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര നിലയങ്ങളിൽ നിന്ന് 48.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമായി.നിലവിൽ സംസ്ഥാനത്തെ ആകെ ഉൽപാദനം 19.54 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 17.44 ദശലക്ഷം യൂണിറ്റ് ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്.
പ്രധാന നിലയങ്ങളായ ഇടുക്കിയിൽ നിന്ന് 6.08 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 4.12 ദശലക്ഷം യൂണിറ്റും ഉൽപാദിപ്പിച്ചു.
