കൊച്ചിയില്‍ വീടിന്റെ ജനല്‍ കമ്പിയില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി.എറണാകുളത്ത് യുവതിയുടെ മരണത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഇടക്കൊച്ചി പാമ്പായി മൂലയില്‍ കണിയാംപറമ്പില്‍ വിഷ്ണുവിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ സാന്ദ്രയുടെ മരണത്തില്‍ സംശയമുന്നയിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്.
പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് വിഷ്ണുവിന്റെ ഭാര്യയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
