മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയില്‍
കൊല്ലം: ആറു വയസ്സുകാരിക്ക് ട്രെയിനില്‍ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി സാനിഷിനെ(40) പോലീസ് കസ്റ്റഡിയില്‍ എടുത്തു .രണ്ട് ദിവസം മുൻപാണ് സംഭവം .
കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത് . മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആരും അറിയാതെ എടുത്ത് സ്വന്തം സീറ്റില്‍ കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് സംഭവം . കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ വെച്ചായിരുന്നു ക്രൂരസംഭവം .
