കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
എറണാകുളം :എറണാകുളം കോതമംഗലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥികള്‍ മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയില്‍ കാണാതായ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്.തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.
കോതമംഗലം ബസേലിയോസ് ദന്തല്‍ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. അവധി ദിവസം ആയതുകൊണ്ട് ഒമ്പതുപേരുടെ വിദ്യാർത്ഥികളുടെ സംഘം വടാട്ടുപാറ പലവൻപടി പുഴയില്‍ എത്തിയതായിരുന്നു. ഒമ്പത് പേരും പുഴയില്‍ ഇറങ്ങി. ഇവരില്‍ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർത്ഥികള്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല
