Latestകേരളം

മെമു ട്രെയിനില്‍ പുക; ട്രെയിൻ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി

കോട്ടയം :എറണാകുളം-കായംകുളം മെമു ട്രെയിനില്‍ യാത്രയ്ക്കിടയില്‍ പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി.ട്രെയിൻ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോഴാണ് പുക കണ്ടത്.

തുടർന്ന് നടക്കാവ് റെയില്‍വേ ഗേറ്റിനടുത്തെത്തിയപ്പോള്‍ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവിടെ ട്രെയിൻ നിർത്തിയിട്ട് പരിശോധന നടത്തുകയാണ്. ബ്രേക്കിങ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണ് പുക. സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ ട്രെയിനുകള്‍ വൈകിയോടുന്നു.

അതേസമയം റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെത്തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രാവിലെ 11:10-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസുകള്‍ നിർത്തിവെച്ചിരിക്കുകയാണ്.