താമരശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ഇന്നും നിയന്ത്രണം
കോഴിക്കോട്..കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും താമരശേരി, പാല്‍ച്ചുരങ്ങളിലെ ഗതാഗതം തടസപ്പെട്ടതിനാല്‍ ഒറ്റപ്പെട്ട് വയനാട്.ഇന്ന് (ഞാറാഴ്ച) ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നല്‍കി. ചുരം കയറി വയനാട്ടിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർക്കാണ് ജില്ലാ അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യാത്രകള്‍ നിർബന്ധമാണമെങ്കില്‍ കുറ്റ്യാടി ചുരം വഴി പോകണമെന്നും യാത്രക്കാർക്ക് നിർദേശനം നല്‍കിയിട്ടുണ്ട്.
വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡ് അപകടാവസ്ഥയിലായതിനാല്‍ ഞായർ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. പേര്യ ചുരം നാലാം വളവില്‍ ഏലപീടികയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
