Latestകേരളം

യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർഗോഡ്: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഓഫീസിൻ്റെ രണ്ടാം നിലയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊയിനാച്ചിയില്‍ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. ഇന്നലെ രാവിലെ 10 മണിമുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാർദ്ദനന്റെയും രമയുടെയും മകനാണ് ഹരികൃഷ്ണൻ. ഒരു സഹോദരനുണ്ട്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.