Latestകേരളം

കോഴിക്കോട് പെണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വെച്ച് യുവാവ് ജീവനൊടുക്കി

കോഴിക്കോട്: പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണയിലാണ് സംഭവം. ബാലുശ്ശേരി സ്വദേശിയായ യുവാവാണ് മരിച്ചത്. പെണ്‍കുട്ടിയുമായി പെട്ടെന്ന് ഉണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു