Latestകേരളം

ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.

യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകള്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്. ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളിലാണിത്. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി.

ഒക്ടോബര്‍മുതലാണ് വൈദ്യുതി വാങ്ങുന്നത്. അതിനാല്‍ നിയന്ത്രണം ഉടനെ ഒഴിവാകില്ല. ഈ മാസം ഇനി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഈ മാസം രാത്രിയില്‍ വളരെക്കുറഞ്ഞ അളവിലുള്ള വൈദ്യുതിക്കാണ് കരാര്‍. അതുകൊണ്ട് പ്രയോജനമില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ഇത്രയും കൂടിയവിലയ്ക്ക് അനുമതിനല്‍കിയത്.