Latestകണ്ണൂര്‍കേരളം

കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ഗവി യാത്ര

കണ്ണൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ 17ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കും. 20ന് രാവിലെ തിരിച്ചെത്തും.

ഗവി, അടവി കുട്ടവഞ്ചി, കുമളി, മുന്തിരിപ്പാടം, തേക്കടി, സ്പൈസസ് ഗാർഡൻ, രാമക്കൽ മേട് സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം.

ഫോൺ: 9495403062.