അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയില്‍ നുള്ളി; ജലീലിനെതിരെ പരാതി
പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വെച്ച് കുട്ടികളെ അപമാനിച്ചതായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.
ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് പരസ്യമായി ചോദിച്ചതായാണ് പരാതി. ഒരു കുട്ടി അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ ശേഷം കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അനുമോദന വേദി ആഘോഷകരമായിരിക്കേണ്ടിടത്ത് കുട്ടികളെ ഇത്തരത്തില്‍ പരസ്യമായി വിമർശിക്കുകയും ശാരീരികമായി സ്പർശിക്കുകയും ചെയ്തത് ശരിയായില്ലെന്നാണ് വ്യാപക പരാതി.
