Latestകേരളം

കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു; സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയല്‍ ചെയ്യും’: മന്ത്രി വി ശിവൻകുട്ടി

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി.സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയല്‍ ചെയ്യും. കെ – ടെറ്റിന് മുൻപും ശേഷവും ഉള്ളവരെ ഒരേപോലെ കാണുന്നത് ശരിയല്ലെന്ന സംസ്ഥാനത്തിൻ്റെ നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. സുപ്രീംകോടതി വിധി വന്നതിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് ഇറക്കിയതെന്നും പൊതു സഹായം സർക്കാർ ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.