അതിജീവനത്തിനൊരു കൈത്താങ്ങ്; മൊകേരി ഗ്രാമപഞ്ചായത്തിലെ10 വാര്‍ഡിലെ 400 ഓളം വീടുകളിലേക്ക് കിറ്റുകള്‍ നല്‍കി.

മൊകേരി: മൊകേരി ഗ്രാമപഞ്ചായത്തിലെ10 വാര്‍ഡിലെ സി പി ഐ എം പ്രവർത്തകർ 400 ഓളം വീടുകളിലേക്ക് കിറ്റുകള്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ എന്‍.വനജ ഉദ്ഘാടനം ചെയ്തു.വാര്‍ഡിലെ കോവിഡ് രോഗികള്‍ താമസിച്ച വീടുകള്‍ അണുവിമുക്തമാക്കി.വാര്‍ഡിലെ കോവിഡ് രോഗികള്‍ക്കും രോഗം ഭേദമായവര്‍ക്കും സൗജന്യകൗണ്‍സിലിംഗ് ഡോ.എം,എം.മഹേഷിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്.ബാബു.എം.സി,അഖില്‍.എസ്.പി,സിജേഷ്.ടി.വി,വിനീഷ്.കെ.ദാസ്,രാജീവന്‍.ടി,ജിഷിന്‍ ലാല്‍.എം.സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രവര്‍ത്തനം നടത്തി വരുന്നത്.