കെ.എസ്‌.യു ഇടപെടൽ

കണ്ണൂർ യൂണിവേഴ്സിറ്റി അഞ്ചാം സെമസ്റ്റർ ഈ ഗ്രാൻഡ് ലഭിക്കേണ്ട വിദ്യാർത്ഥികളുടെ പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുക, അനിയന്ത്രിതമായി മറ്റ് സർവ്വകശാലകളിൽ നിന്നും വിഭിന്നമായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 10% ഫീസ് വർധിപ്പിക്കാനുള്ള നീക്കം പൂർണ്ണമായി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി പ്രൊ.വൈസ് ചാൻസലർക്ക് നിവേദനം നൽകി. കെ.എസ്‌.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് നൽകി.