പാലും മുട്ടയും മുടങ്ങില്ല; അങ്കണവാടികള്‍ക്ക് 13.74 കോടി രൂപ അനുവദിച്ചു

അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിനുള്ള പണം വനിത-ശിശു വികസന വകുപ്പ് അനുവദിച്ചു. 13.74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്കുള്ള തുകയാണിത്. ഭക്ഷണ വിതരണത്തിനുളള രണ്ടാം ഗഡു ആണ് അനുവദിച്ചിരിക്കുന്നത്.

പണം ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും പാലിന്റെയും മുട്ടയുടെയും വിതരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. മിക്ക അങ്കണവാടികളിലും അധ്യാപികമാര്‍ സ്വയം പണം കണ്ടെത്തിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കിവരുന്നത്.

ഒരു കുട്ടിക്ക് 125 മില്ലീലിറ്റര്‍ പാലാണ് ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുക. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് കണക്കാക്കുന്നത്. ഇതിനായി ആകെ 31.50 കോടി രൂപയാണ് ഈ വര്‍ഷം വേണ്ടത്. ഇതില്‍ മൂന്നുമാസത്തെ പാല്‍ വിതരണത്തിനുളള 9.43 കോടി രൂപയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.ആഴ്ചയില്‍ രണ്ട് ദിവസം വീതം കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതിന് 30 കോടി രൂപയാണ് ചെലവ്. രണ്ടാം ഗഡുവില്‍ മുട്ടയ്ക്കായി 4.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാലിനും മുട്ടയ്ക്കും കൂടി ചേര്‍ത്താണ് 13.74 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് വയസ് വരെയുളള കുട്ടികള്‍ക്കാണ് പാലും മുട്ടയും നല്‍കുന്നത്

.