വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും കണ്ടോന്താര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, മതനാര്‍കല്ല്, ബ്ലാക്‌സ്റ്റോണ്‍ ക്രഷര്‍, നെടുംകുന്ന്, നരമ്പില്‍ ടെമ്പിള്‍, കുണ്ടതടം, നീലിരിങ്ങ, പോത്താംകണ്ടം, കൊരമ്പകല്ല് എന്നീ ട്രാന്‍സ്്ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാണാമാല, കാക്കുംതടം, പുരയിടത്തില്‍കവല, വലിയരീക്കമല, മിഡിലാക്കയം അപ്പര്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കാംകോട് ഭാഗങ്ങളില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി തടസ്സപ്പെടും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, വെള്ളപ്പാറ, ആലക്കാട്ട് മൂല എന്നീ ട്രാന്‍സ്്ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുക്കടം, മുങ്ങം, പരിപ്പായി, അരിമ്പ്ര, ചെമ്പിലേരി, ചേരങ്കുന്ന്, ചെങ്ങളായി, നെല്ലിക്കുന്ന്, ചേര്‍പ്പണി, കട്ടായി എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 31 വ്യാഴം രാവിലെ എട്ട് മുതല്‍ 11 മണി വരെയും കിരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.