വായനക്കാരെ തേടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പുസ്തകക്കൂട് ഒരുങ്ങി

ഇരിട്ടി:ജനകീയ വായനക്കായി പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പുസ്ത ക്കൂട് പദ്ധതിയുടെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ പുസ്തകക്കൂട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രന് കൈമാറി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നന്മ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ.സുരേശൻ അധ്യക്ഷനായി.പൊതുജനങ്ങൾ എത്തുന്ന കേന്ദ്രങ്ങളിൽ പുസ്തക ക്കൂട് സ്ഥാപിച്ച് പുസ്തകങ്ങളും മാസികകളും കൂടിൽ നിക്ഷേപിക്കുകയും. ആവശ്യക്കാർക്ക് സ്വയം പുസ്തകങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യാവുന്ന പദ്ധതിയാണ് പുസ്തകക്കൂട്.

ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തി ദീർഘനേരം കാത്തിരി ക്കേണ്ടി വരുന്ന രോഗി കൾക്കും രോഗികൾ ക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും ഉപകാരപ്രദമാകും വിധത്തിലാണ് ആശുപത്രിയിൽ പുസ്തകക്കുട് സ്ഥാപിച്ചിരിക്കുന്നത്.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ പദ്ധതി വിശദീകരിച്ചു.റെജിതോമസ്, പ്രഭാകരൻപുതുക്കളം, കെ.മോഹനൻ,ഹരീന്ദ്രൻ പുതുശേരി, ആർ.കെ.മിനി എന്നിവർ സംസാരിച്ചു.വി.പി.സതീശൻ, വി.എം.നാരായണൻ, ജോളി അഗസ്റ്റിൻ, കെ.പ്രസന്ന, പി.വി.പ്രേമവല്ലി ,ജെയിംസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.