സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂരിലെ പെരിങ്ങല്‍കുത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.