2023 ഒമാന്‍ ബജറ്റിന് ഹൈതം ബിൻ താരിഖിൻ്റെ അംഗീകാരം

മസ്‌കത്ത്: 2023 ലെ വാർഷിക ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ അംഗീകാരം. 11.350 ബില്യൺ ഒമാൻ റിയാൽ ആയിരിക്കും സർക്കാരിൻ്റെ ആകെ ചെലവ്. ബജറ്റ് കമ്മി 130 കോടി റിയാലായിരിക്കും.

എണ്ണയുടെ ശരാശരി വില ബാരലിന് 94 ഡോളറെന്നാണ് കണക്കാക്കിയത്. ഇതിലൂടെ 14.234 ബില്യൺ റിയാൽ വരുമാനം ലഭിക്കും. 13.88 ബില്യൺ റിയാലാണ് ചെലവ്. മിച്ചം 1.146 ബില്യൺ റിയാലും. ബജറ്റ് പ്രകാരം മൊത്തം വരുമാനം 11.650 ബില്യൺ റിയാൽ ആയിരിക്കും. പ്രതിദിനം ശരാശരി 1.175 ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം ഉണ്ടാകും.

2023 ൽ 4.5 ബില്യൺ റിയാൽ നിക്ഷേപിക്കും. ഇതിൽ 110 കോടി രൂപ ബജറ്റിൽ നിന്നും 190 കോടി രൂപ ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിക്കും 150 കോടി രൂപ എനർജി ഡെവലപ്മെന്‍റ് ഒമാനും (ഇ.ഡി.ഒ) ലഭിക്കും. പ്രകൃതി വാതകത്തിന്‍റെ വിൽപ്പന, ആസ്തികൾ, ഒഴുക്ക്, കയറ്റുമതി, പ്രകൃതി വാതക ഇറക്കുമതി എന്നിവയുടെ ഉത്തരവാദിത്തം പരിഗണനയിലുള്ള സംയോജിത വാതക കമ്പനിക്കായിരിക്കും. ഒമാന്‍റെ ശൈലിയിലായിരിക്കും ഊർജ്ജ വികസനം പ്രവർത്തിക്കുക.