വീട്ടിലിരുന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താം; അംഗീകാരം നല്‍കി ഇംഗ്ലണ്ടും വെയില്‍സും

ഇംഗ്ലണ്ട്: സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഗുളിക കഴിച്ച് സ്വയം ഗര്‍ഭഛിദ്രം നടത്തുന്നതിന് സ്ഥിരം അനുമതി നല്‍കി ഇംഗ്ലണ്ടും വെയില്‍സും. ഡോക്ടറെ കാണാതെയും ആശുപത്രിയിൽ പോകാതെയും ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതാണ് പുതിയ നിയമം.

നേരത്തെ 2020 ൽ കൊവിഡ് കാലത്ത് ഗുളിക കഴിക്കാനും സ്വന്തമായി ഗർഭച്ഛിദ്രം നടത്താനും അനുവാദമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇത് സ്ഥിരം നിയമമായി മാറിയിരിക്കുകയാണ്.

ഗര്‍ഭഛിദ്രത്തിന് രണ്ട് വ്യത്യസ്ത മരുന്നുകള്‍ കഴിക്കുന്നതാണ് ഈ അബോര്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഗർഭാവസ്ഥയുടെ ആദ്യ 10 ആഴ്ചയ്ക്കുള്ളിൽ ഗുളികകൾ കഴിക്കണം. എന്നാല്‍ കൊവിഡ് സമയത്തെ നിയമ വ്യവസ്ഥയില്‍ രണ്ടാമത്തെ സെറ്റ് ഗുളികകള്‍ മാത്രമേ വീട്ടില്‍ കഴിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 2022 ഓഗസ്റ്റോടെ ഇംഗ്ലണ്ടിൽ നിയമം നിർത്തലാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.