മേളയുടെ ഉദ്ഘാടകന്‍ അടൂര്‍; ‘ഫ്രീഡം ഫൈറ്റ്’പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

തളിപ്പറമ്പിൽ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിൻവലിച്ചതായി സംവിധായകൻ ജിയോ ബേബി. ജാതി വിവേചന ആരോപണം നേരിടുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹനെയാണ് അടൂർ പിന്തുണയ്ക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി തകർക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാകുന്നതിൽ പ്രതിഷേധിച്ചാണ് ചിത്രം പിൻവലിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.