ഗോള്‍ഡ് റിലീസ് വൈകുമെന്ന് അല്‍ഫോന്‍സ് പുത്രൻ

‘ഗോൾഡ്’ റിലീസ് വൈകുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിനാണ് അൽഫോൺസ് മറുപടി നൽകിയത്.

കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട്, ബ്രോ. കുറച്ച് സി.ജി. കുറച്ച് സംഗീതം, കുറച്ച് കളറിംഗ്. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് കഴിയുമ്പോൾ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം, ബ്രോ. ഓണം ആയിരുന്നു തീയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ, വര്‍ക്ക് തീര്‍ന്നില്ല.

വേവാത്ത ഭക്ഷണം ആരും ഇഷ്ടപ്പെടില്ല, ബ്രോ. അതിനാൽ നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു എന്നും അൽഫോൺസ് പുത്രൻ പ്രതികരിച്ചു.