‘ബേബി ഓണ്‍ ബോര്‍ഡ്’; ആലിയ ഭട്ടിനെതിരെ രൂക്ഷ വിമർശനം

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തങ്ങളുടെ വരാനിരിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ തിരക്കിലാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും. ഇതുമായി ബന്ധപ്പെട്ട് ആലിയ ഫാഷന്‍റെ കാര്യത്തിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇത്തവണ അത് അൽപം കൂടി കടന്നുപോയെന്നാണ് ആരാധകർ പറയുന്നത്.

അമ്മയാകാൻ ഒരുങ്ങുന്ന നടി തന്‍റെ ഗർഭം പോലും പ്രചാരണത്തിനായി ഉപയോഗിച്ചതായി ആരാധകർ വിമർശിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ഇവന്‍റിൽ ധരിച്ച പിങ്ക് ഷറാറ സെറ്റ് അത്തരം ചർച്ചകൾക്ക് കാരണമായി.

‘ബേബി ഓൺ ബോർഡ്’ എന്ന് ഷറാറയുടെ പിൻഭാഗത്ത് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആലിയ രണ്ട് കുട്ടികൾക്ക് ജൻമം നൽകുകയാണെന്ന് അവതാരകൻ കരൺ ജോഹർ പറഞ്ഞു. അതിലൊന്നാണ് ബ്രഹ്മാസ്ത്രം. അടുത്തത് ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ആലിയ തിരിഞ്ഞ് ഷറാറയിൽ എഴുതിയ ‘ബേബി ഓൺ ബോർഡ്’ കാണിച്ചു.