അരുൺ ​ഗോപി – ദിലീപ് ചിത്രത്തിൽ ബോളിവുഡ് നടൻ രാജ്‌വീറും

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിൽ ബോളിവുഡ് നടനും മോഡലുമായ രാജ്‌വീർ അങ്കൂർ സിങ്ങും. അരുൺ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്‌വീർ അങ്കൂറിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 

തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്. തമന്നയാണ് നായിക. ദിലീപിന്‍റെ കരിയറിലെ 147-ാമത്തെ ചിത്രമാണിത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം.

സംഗീതം സാം സി.എസ്, എഡിറ്റിംഗ് വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ.