സി.ബി.എസ്.ഇ പ്രാക്ടിക്കൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ മൂല്യനിർണയം എന്നിവ സംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്ക്, ഇന്‍റേണൽ ഗ്രേഡുകൾ എന്നിവ ജനുവരി 2 മുതൽ അപ്ലോഡ് ചെയ്യണം ഫെബ്രുവരി 14 നകം പൂർത്തിയാക്കണം.

സ്കൂളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എൽ.ഒ.സി വിവരങ്ങൾ പരിശോധിക്കണം. മൊത്തം കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിർദ്ദിഷ്ട പദ്ധതി തയ്യാറാക്കണം. പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ലാബുകൾ സജ്ജമാക്കണം. ബോർഡ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പരീക്ഷകളുടെ മേൽനോട്ടം വഹിക്കുന്നത്.

ബോർഡിന്റെ പ്രാക്ടിക്കൽപരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേര്, കോഡ്, എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, പ്രോജക്ടുകൾ, ഇന്റേണൽ വിലയിരുത്തൽ എന്നിവയ്ക്ക് നൽകാവുന്ന പരമാവധി മാർക്ക് തുടങ്ങിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ബോർഡ് നേരത്തെ പുറത്തിറക്കിയിരുന്നു.