ക്രിസ്തുമസ്; അവധി പ്രഖ്യാപിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി

കുവൈറ്റ്‌: ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ 25 ഞായറാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്നറിയിച്ച് എംബസി വൃത്തങ്ങൾ. എന്നാൽ എമർജൻസി കൗൺസിലർ സേവനങ്ങൾ ഈ ദിവസവും തുടരും.

പാസ്പോർട്ട്, വിസ സേവനങ്ങൾക്കുള്ള ബിഎൽഎസ് ഔട്ട്സോഴ്സ് കേന്ദ്രങ്ങളും അന്നേ ദിവസം തുറന്ന് പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.