ഡി ലിറ്റ് ആവശ്യപ്പെട്ടിട്ടില്ല, പുരസ്കാരങ്ങൾക്ക് പുറകെ പോകുന്ന ആളല്ല: വെള്ളാപ്പള്ളി

ആലപ്പുഴ: ഡി ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ആരും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ വഴിയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. ഞാൻ അവാർഡുകളുടെ പിന്നാലെ പോകുന്ന ഒരാളല്ല. ഡി ലിറ്റിന് താൻ അർഹനല്ല. ബഹുമാനവും അവാർഡും സമ്മാനമായി കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡി ലിറ്റ് അംഗീകരിക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനും കാന്തപുരം എ പി അബൂബക്കർ മുസലിയാറിനും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വി.സി.യുടെ സാന്നിധ്യത്തിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇരുവർക്കും ഡി.ലിറ്റ് നൽകണമെന്ന പ്രമേയം ഇടത് അംഗം ഇ.അബ്ദുറഹിമാൻ അവതരിപ്പിച്ചു.

വിദ്യാഭ്യാസ, സാമുദായിക രംഗങ്ങളിൽ രാജ്യത്തിന് അവർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡി ലിറ്റ് നൽകണമെന്ന് പ്രമേയത്തിൽ പറയുന്നു. എന്നാൽ, രണ്ട് സമുദായ നേതാക്കൾക്ക് ഡി-ലിറ്റ് നൽകിയതിലെ അപാകത ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.