ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു; വിവിധ ട്രെയിനുകൾ ഇന്ന് വൈകി ഓടും

ഇന്ന് കായംകുളത്ത് നിന്നും രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈകി ഓടും.

ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും. നാഗർകോവിലിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 3.00 മണിക്ക് പുറപ്പെടും.

ഇന്ന് രാവിലെ 06.35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഇന്ന് രാവിലെ 08.30ൻ എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15ന് (2 മണിക്കൂർ 45 മിനിറ്റ് വൈകി) എറണാകുളത്ത് നിന്ന് പുറപ്പെടും.